അങ്കമാലി: എ.പി. കുര്യൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ഇ.എം.എസിന്റെ 115-ാം ജന്മദിനത്തിൽ ഇ.എം.എസ് സ്മൃതി പുസ്തകയാത്ര സംഘടിപ്പിച്ചു. ഇ.എം.എസ് രചിച്ചതും ഇ.എം.എസിനെക്കുറിച്ചുള്ളതുമായ പുസ്തകങ്ങൾ 115 വീടുകളിൽ വിതരണം ചെയ്യും. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് പുസ്തകം ലൈബ്രറി സെക്രട്ടറി കെ.പി. റെജീഷിൽനിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ആർ. കുമാരൻ അദ്ധ്യക്ഷത വഹിച്ചു.
സച്ചിൻ ഐ. കുര്യാക്കോസ്, വിനീത ദിലീപ്, കെ.കെ. ശിവൻ , റോജിസ് മുണ്ടപ്ലാക്കൽ.ടി.എ. മനീഷ, ജെറിന ജോർജ്, ടി. ഏലിയാസ് എന്നിവർ സംസാരിച്ചു. നവകേരളസൃഷ്ടിയിൽ ഇ.എം.എസ് വഹിച്ച പങ്ക് എന്ന വിഷയത്തിൽ പ്ലസ് ടു, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 17 ന് വൈകിട്ട് 3ന് പ്രസംഗമത്സരം നടത്തും. ക്യാഷ് അവാർഡു നൽകും.