 
ആലുവ: കീഴ്മാട് സഹകരണബാങ്ക് പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഹരിതം സഹകരണം 2024' ബാങ്ക് പ്രസിഡന്റ് പി.എ. മുജീബ് ഉദ്ഘാടനം ചെയ്തു. സഹകാരികൾക്ക് പ്ലാവിൻതൈകൾ വിതരണം ചെയ്തു. ഭരണസമിതി അംഗങ്ങളായ ഇ.എം. ഇസ്മയിൽ, കെ.കെ. അജിത്കുമാർ, എൻ.ജെ. പൗലോസ്, എം.എ. സത്താർ, കെ.എൻ. ധർമ്മജൻ, കെ.എ. അബ്ദുൾ ഗഫൂർ, സി.ഡി. ബാബു, ജെസി പത്രോസ്, സിന്ധു കുര്യൻ, എം.എച്ച്. ഷെറീന, സെക്രട്ടറി ജിജി സേവ്യർ എന്നിവർ സംസാരിച്ചു.