mla
അങ്കമാലി അർബൻ സഹകരണ സംഘത്തിനു മുന്നിലെ റിലേ സത്യാഗ്രഹസമരം റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നടന്ന തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ പ്രശ്നങ്ങൾ സഹകരണവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പണം അപഹരിച്ചവരുടെ പേരിൽ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കാനുള്ള സമരത്തിൽ നിക്ഷേപകരോടൊപ്പം ഉണ്ടാകുമെന്നും റോജി എം. ജോൺ എം.എൽ.എ പറഞ്ഞു. സഹകരണ സംഘത്തിനുമുന്നിലെ റിലേ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിക്ഷേപകരുടെ സമരത്തിന് ട്വന്റി20യുടെ പിന്തുണ ഉണ്ടാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ചാർളി പോൾ പറഞ്ഞു. സമിതി പ്രസിഡന്റ് പി.എ. തോമസ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് സി.പി. സെബാസ്റ്റൻ, സെക്രട്ടറി യോഹന്നാൻ കൂരൻ, എം.പി. മാർട്ടിൻ, ചെറിയാക്കു കൊറ്റുമം എന്നിവർ പ്രസംഗിച്ചു.