കൊച്ചി: അസാധാരണവും നൂതനവുമായ കോർണിയ മാറ്റിവയ്ക്കലിലൂടെ മത്സ്യത്തൊഴിലാളിയുടെ കാഴ്ച സംരക്ഷിച്ചു. കോട്ടയം സ്വദേശി ജിഷ്ണു(29)വിന്റെ കാഴ്ചശക്തിയാണ് കൊച്ചിയിലെ ഡോ. അഗർവാൾസ് നേത്ര ആശുപത്രിയിൽ അപൂർവ ചികിത്സയിലൂടെ സംരക്ഷിക്കാനായത്.

കോർണിയയുടെ കേടുപാടുകൾ ബാധിച്ച പാളികളെ മാത്രം പ്രീ ഡെസെമെറ്റ്‌സ് എൻഡോതീലിയൽ കെരാറ്റോപ്ലാസ്റ്റി സാങ്കേതികത വിദ്യയിലൂടെ നീക്കം ചെയ്തു. പകരം ആരോഗ്യമുള്ള കോർണിയയുടെ ടിഷ്യുകൾ സ്ഥാപിച്ചു. സീനിയർ കൺസൾട്ടന്റ് ഡോ. പി. സഞ്ജന, ഡോ. പ്രീതി നവീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

വാർത്താസമ്മേളനത്തിൽ ഡോ. പി. സഞ്ജന, സീനിയർ സർജൻ ഡോ. പ്രീതി നവീൻ, ക്ളിനിക്കൽ സർവീസസ് ഹെഡ് ഡോ. സൗന്ദരി എന്നിവർ പങ്കെടുത്തു.