 
ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല വനിതാവേദി മഴക്കാല രോഗങ്ങളും പകർച്ചവ്യാധി നിയന്ത്രണങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ഡോ. കൃഷ്ണ പി. സുനിൽ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് ജാസ്മിൻ അലി അദ്ധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ എം.എം. സക്കീർ ക്ലാസെടുത്തു. പഞ്ചായത്ത് അംഗം ഹിത ജയകുമാർ, കെ.എ. ഷാജിമോൻ, സി.കെ. ജയൻ, സി.എസ്. അജിതൻ, ഷിജി രാജേഷ്, കെ.പി. നാസർ, കെ.കെ. സുബ്രഹ്മണ്യൻ, വത്സല വേണുഗോപാൽ, ഉഷാ സത്യൻ, കെ.എം. കബീർ, ഷീല സുകുമാരൻ, റാണി സനിൽകുമാർ, നൗഷാന അയൂബ് എന്നിവർ സംസാരിച്ചു.