അങ്കമാലി: ചരിത്ര ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മികച്ചവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. ലൈബ്രറി ഹാളിൽ നാളെ ഉച്ചയ്ക്ക് 2ന് നടക്കുന്ന യോഗം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി എന്നിവർ പങ്കെടുക്കും.