
കൊച്ചി: വിദേശ കറൻസി വിനിമയ രംഗത്തെ പ്രമുഖരായ ലുലു ഫോറെക്‌സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിദ്ധ്യത്തിൽ അങ്കമാലി, സേലം, നാഗർകോവിൽ ശാഖകൾ പ്രവർത്തനം തുടങ്ങി. ഇതോടെ ഇന്ത്യയിൽ ലുലു ഫോറെക്‌സ് ശാഖകളുടെ എണ്ണം 31ൽ എത്തി. ആഗോള തലത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് കീഴിൽ 353 ശാഖകളായി.
പുതിയ ശാഖകളിലൂടെ വിദേശ കറൻസി വിനിമയം, ട്രാവൽ കറൻസി കാർഡുകൾ, മറ്റ് മൂല്യവർദ്ധിത സേവനങ്ങൾ എന്നിവ ലഭ്യമാകും. രാജ്യാന്തര നിലവാരത്തിലുള്ള സാമ്പത്തിക സേവനങ്ങൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദീബ് അഹമ്മദ് പറഞ്ഞു.