അങ്കമാലി: നഗരസഭയും ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ എൻ.എച്ച്.എം ഹോമിയോപ്പതിയും സംയുക്തമായി ജനറൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണക്ലാസും സംഘടിപ്പിച്ചു. ചെത്തിക്കോട് കമ്മ്യൂണിറ്റി ഹാളിൽ ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു. ജാൻസി അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബിന്ദു ദിവാകരൻ. ഡോ. അലക്സ് വർഗീസ് എന്നിവർ ക്ലാസ് നയിച്ചു.