കൊച്ചി: കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനായി കൊച്ചി നഗരസഭ വിഭാവനം ചെയ്ത സുസ്ഥിര ചുറ്റുവട്ടം പദ്ധതിയുടെ തട്ടാഴം ഡിവിഷനിലെ രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന് രാവിലെ 10ന് വടുതല ഡോൺബോസ്കോ ക്യാമ്പസിൽ നടക്കും. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ സാമ്പത്തിക സഹായത്തോടെയാണ് രണ്ടാംഘട്ടം പൂർത്തീകരിച്ചത്. ആദ്യഘട്ടം എളമക്കര നോർത്ത്, പുതുക്കലവട്ടം ഡിവിഷനുകളിലായിരുന്നു. പദ്ധതിയുടെ ഭാഗമായി 30 കിലോവാട്ട് ശേഷിയുള്ള സോളാർ റൂഫ്ടോപ്പ് പാനലുകൾ, സോളാർ പാനലുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്ലഡ് ലൈറ്റുകൾ, പ്രതിദിനം 750 കിലോഗ്രാം ഖരമാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ് എന്നിവയാണ് സ്ഥാപിച്ചത്.