കൊച്ചി: അന്തരിച്ച ബി.ജെ.പി കാലടി മണ്ഡലം ജനറൽ സെക്രട്ടറി സലീഷ് ചെമ്മണ്ടൂരിന്റെ കുടുംബ സഹായനിധി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇന്ന് കൈമാറും. ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ സമാഹരിച്ച തുക വൈകിട്ട് 4ന് ചെമ്മണ്ടൂരിലെ സലീഷിന്റെ വസതിയിൽ വച്ച് അദ്ദേഹത്തിന്റെ ഭാര്യയ്ക്കാണ് കൈമാറുക. ചടങ്ങിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.കെ. ഭസിത്കുമാർ, എസ്. സജി തുടങ്ങിയവർ പങ്കെടുക്കും.