കാഞ്ഞിരമറ്റം: വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കുട്ടികളുടെ കൈയെഴുത്ത് മാസിക തൃപ്പൂണിത്തുറ ഉപജില്ലാതല മത്സരത്തിൽകാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് മലയാള വിഭാഗം തയ്യാറാക്കിയ വൈഖരി ഒന്നാംസ്ഥാനം നേടി. എ.ഇ.ഒ രശ്മി കെ.ജെ ട്രോഫി സ്കൂളിന് കൈമാറി.