കൊച്ചി: കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണം എ.ഡി.ബി വായ്പയുടെ മറവിൽ ബഹുരാഷ്ട്ര കമ്പനിക്ക് കൈമാറി സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി ബോട്ട് ജെട്ടിയിൽ ബഹുജന സദസ് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. അഷ്റഫ് അദ്ധ്യക്ഷനായി. കമല സദാനന്ദൻ, പി. രാജു, കെ.എൻ. ഗോപി, ബാബു പോൾ, ടി. രഘുവരൻ, എം.എം. ജോർജ്, ടി.സി. സൻജിത്ത്, കെ.ആർ. റെനീഷ് എന്നിവർ പ്രസംഗിച്ചു.