പെരുമ്പാവൂർ: പെരുമ്പാവൂർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 1 മുതൽ 5 വരെ ക്ലാസുകളിൽ പഠിക്കുന്ന സഹകാരികളുടെ മക്കൾക്ക് പഠനോപകരണങ്ങളും ഫലവൃക്ഷത്തൈകളും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിതരണം ചെയ്തു.സംഘം പ്രസിഡന്റ്‌ റോയ് ജെ. കല്ലുങ്കൽ അദ്ധ്യക്ഷതവഹിച്ചു. ബോർഡ്‌ മെമ്പർമാരായ സി.കെ. രാമകൃഷ്ണൻ, മത്തായി കെ.വി, സണ്ണി കുര്യാക്കോസ്, ജോസഫ് ജെ, രാജേഷ്‌കുമാർ എം.ജി, ഗോപി ടി.കെ, കവിത വിജീഷ്, സൂസൻ വർഗീസ്, പി.എസ്. സുമി എന്നിവർ സംസാരിച്ചു.