പെരുമ്പാവൂർ: വെങ്ങോല മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എം. അവറാന്റെ മൂന്നാം ചരമ വാർഷികം ആചരിച്ചു. വെങ്ങോല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽനടന്ന അനുസ്മരണ സമ്മേളനം യു.ഡി.എഫ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റി കൺവീനർ ഒ. ദേവസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. ഗോപകുമാർ അദ്ധ്യക്ഷതവഹിച്ചു. നേതാക്കളായ
വി.എം. ഹംസ, പി.കെ. മുഹമ്മദ് കുഞ്ഞ്, കെ.എൻ.സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.