 
കൊച്ചി: എറണാകുളം അയ്യപ്പൻകാവ് ശ്രീനാരായണ ധർമ്മ സമാജത്തിന്റെ നവീകരിച്ച എസ്.എൻ. ഓഡിറ്റോറിയം ഞായറാഴ്ച രാവിലെ 10ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി സമാജം പ്രസിഡന്റ് സി.എം. ശോഭനൻ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി. മുഖ്യപ്രഭാഷണംനടത്തും. മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ., സംസ്‌കൃത സർവകലാശാല മുൻവൈസ് ചാൻസലർ കെ.എസ്. രാധാകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളാകും.
സെക്രട്ടറി പി.ഐ. രാജീവ് സ്വാഗതം ആശംസിക്കും. അസിസ്റ്റന്റ് സെക്രട്ടറി എ.പി. രഘുനന്ദനൻ റിപ്പോർട്ട് അവതരിപ്പിക്കും. പി.ആർ. റിനീഷ്, മിനി ദിലീപ്, കാജൽ സലിം, പി.ബി. സുനിലാൽ, പി.ബി. റൂസ്‌വെൽട്ട് എന്നിവർ പ്രസംഗിക്കും.