കൊച്ചി: ഇഷ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കാവേരി കോളിംഗ് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന ഫോറസ്റ്റ് കൾട്ടിവേഷൻ ആൻഡ് ഡ്രൈ ഫ്രൂട്ട് ഫെസ്റ്റിവൽ (ചക്ക, മാങ്ങ, വാഴപ്പഴം) 23ന് തമിഴ്‌നാട് പുതുക്കോട്ട ജില്ലയിലെ പുഷ്‌ക്കരം സയൻസ് കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുന്നൂറോളം ഇനത്തിൽപ്പെട്ട മാമ്പഴങ്ങളുടെയും നൂറോളം ചക്ക, വാഴപ്പഴങ്ങളുടെയും പ്രദർശനവും മറ്റ് ജൈവ കാർഷിക ഉത്പന്നങ്ങളുടെ വില്പനയും നടക്കും. കാവേരി ഷുഗർകേൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാന (എൻ.ആർ.സി.ബി), ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഒഫ് ഹോർട്ടി കൾച്ചർ റിസർച്ച് (ഐ.ഐ.എച്ച്.ആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി എൺട്രേപ്രണർഷിപ്പ് ആൻഡ് മാനേജ്‌മെന്റ് (എൻ.ഐ.എഫ്.ടിഇ.എം), സെൻട്രൽ ട്യൂബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.ടി.സി.ആർ.ഐ) എന്നിവയുമായി ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
കേരളത്തിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ട്യൂബർ ക്രോപ്പ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരായ ഡോ. ഡി. ജഗന്നാഥൻ, ഡോ. ആർ. മുത്തുരാജ്, വാഴക്കൃഷിയിൽ പ്രശസ്തനായ വിനോദ് സഹദേവൻ നായർ, കർഷകനായ റെജി ജോസഫ് എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കാവേരി ഷുഗർകേൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കോ ഓർഡിനേറ്റർ തമി‌ഴ്‌മാരൻ, അനിൽ ജോസ്, റെജി ജോസഫ്, അശോകൻ എന്നിവർ പങ്കെടുത്തു.