തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത്, കൃഷിഭവൻ, സസ്യജൈവ കർഷക കൂട്ടായ്മ, കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഓണത്തിന് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിന് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.എ. ഗോപി അദ്ധ്യക്ഷനായി. കൃഷി വകുപ്പ് മുൻ അസി. ഡയറക്ടർ ബിജു സക്കറിയ ക്ലാസ് നയിച്ചു. പ്രദേശത്തെ കർഷകർക്ക് സബ്‌സിഡി നിരക്കിൽ പച്ചക്കറി തൈകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ചടങ്ങിൽ സൗജന്യമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ നാരായണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ജയചന്ദ്രൻ, സസ്യ കർഷക കൂട്ടായ്മ സെക്രട്ടറി കെ.ആർ. മോഹനൻ, അസി. കൃഷി ഓഫീസർ ജേക്കബ് തോമസ്, ടി.വി. ശിവദാസ് എന്നിവർ സംസാരിച്ചു.