മട്ടാഞ്ചേരി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയ ഹൈബി ഈഡന് കൊച്ചി നോർത്ത് ബ്ളോക്കിൽ സ്വീകരണം നൽകി. ബീച്ച് റോഡ് പപ്പങ്ങാമുക്ക് ജംഗ്ഷനിൽ നിന്നാരംഭിച്ച സ്വീകരണ പരിപാടി ജില്ലാ യു.ഡി.എഫ് ചെയർമാൻ ഡൊമനിക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്തു. അക്ബർ ബാദുഷ അദ്ധ്യക്ഷനായി. പി.എച്ച്. നാസർ, കെ.എം. റഹിം, അജിത്ത് അമീർ ബാവ, വി.എച്ച്. ഷിഹാബുദ്ധീൻ, എൻ.കെ. നാസർ, എ.എച്ച്. നിയാസ്, ടി.കെ. ഷഹിർ, കെ.ബി ജബ്ബാർ, ടി.കെ. അഷറഫ്, ആന്റണി കുരീത്തറ, ഷൈല തദ്ദേവുസ്, കെ.എ. മനാഫ്, ബാസ്റ്റിൻ ബാബു, എ.എം. അയൂബ്, എം.എ. മുഹമ്മദാലി, കെ.എസ്. പ്രമോദ്, ഷൈനി മാത്യു, അഗസ്റ്റസ് സിറിൾ, ദിനേഷ് കമ്മത്ത്, പി.എ.എം. ബഷീർ, എൻ.ഇ. സുബൈർ, ഫവാസ് തങ്ങൾ എന്നിവർ സംസാരിച്ചു.