 
കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ അംഗങ്ങളായ കൊച്ചി ജന്മഭൂമി പത്രത്തിലെ സീനിയർ ആർട്ടിസ്റ്റ് എ.ആർ. പ്രവീൺകുമാർ, കൊച്ചി മനോരമ ന്യൂസിലെ ക്യാമറമാൻ അജീഷ് ചന്ദ്രൻ എന്നിവരെ എറണാകുളം പ്രസ് ക്ലബ് അനുസ്മരിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി എം. ഷജിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ അദ്ധ്യക്ഷനായി. ജന്മഭൂമി ന്യൂസ് എഡിറ്റർ മുരളി പാറപ്പുറം, മനോരമ ന്യൂസ് മുൻ പ്രിൻസിപ്പൽ ക്യാമറാമാൻ പി.ജെ. ചെറിയാൻ, പ്രവീൺകുമാറിന്റെ സഹോദരൻ എ.ആർ. പീതാംബരൻ, പ്രസ് ക്ലബ് സെക്രട്ടറി എം.സൂഫി മുഹമ്മദ്, ട്രഷറർ മനു ഷെല്ലി എന്നിവർ സംസാരിച്ചു.