pic
ഡെന്നിസൺ ഡെന്നി

കൊച്ചി: മദ്യപിച്ച് യുവാവ് ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അച്ഛനും മകനും മരിച്ചു. ചളിക്കവട്ടം മാമ്പ്ര റോഡ് ഹൈവേ ഗാർഡൻസ് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന എളംകുളം തൈപ്പറമ്പിൽ ഡെന്നി റാഫേൽ (46), മകൻ പൊന്നുരുന്നി സി.കെ.സി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ഡെന്നിസൺ ഡെന്നി (11) എന്നിവരാണ് പൊന്നുരുന്നി മേൽപ്പാലത്തിൽ ബുധനാഴ്ച രാത്രി 11.30നുണ്ടായ അപകടത്തിൽ മരിച്ചത്.

കാർ ഓടിച്ച പാലക്കാട് കൊങ്ങാട് മാമ്പുഴ പുത്തൻവീട്ടിൽ സുജിത്തി (31)നെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു.

എളംകുളത്ത് ഡെന്നി വാടകയ്ക്ക് കൊടുത്തിരുന്ന ഹോട്ടലിന്റെ വാടക വാങ്ങി മടങ്ങുംവഴിയാണ് അപകടം. ആദ്യം നിറുത്താതെ പോയ കാർ തിരിച്ചെത്തി ഇരുവരെയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

സോണിയയാണ് ഡെന്നിയുടെ ഭാര്യ. മകൾ: ഡെൻസിയ (സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് വിദ്യാർത്ഥിനി).