
തൃപ്പൂണിത്തുറ: ആദ്യകാല സി.പി.എം നേതാവും വെളളൂർ പഞ്ചായത്ത് മുൻ അംഗവും ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്ന ഉദയംപേരൂർ മീൻകടവിൽ എ.ഐ. രാജൻ (82) നിര്യാതനായി. സി.പി.എം വൈക്കം ഏരിയാ കമ്മറ്റി അംഗം, വെള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, മത്സ്യത്തൊഴിലാളി യൂണിയൻ വൈക്കം ഏരിയ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു. ഭാര്യ: രാജമ്മ, മക്കൾ: കെ.ആർ. ബൈജു (ദേശാഭിമാനി തൃപ്പൂണിത്തുറ ലേഖകൻ, മണകുന്നം വില്ലേജ് സർവീസ് സഹ. ബാങ്ക് പ്രസിഡന്റ്), കെ.ആർ. ബിജു, നാജ രമേഷ്. മരുമക്കൾ: സംഗമിത്ര, സഞ്ജുഷ, രമേഷ്.