
കൊച്ചി: ടൊയോട്ട ഗ്ലാൻസയുടെ അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 555 ബെനഫിറ്റ് സ്‌കീം (5 വർഷ വാറന്റി, 5 വർഷ സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ്, 5 സൗജന്യ കാർ പരിപാലന സർവീസുകൾ), 50,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസ് എന്നിങ്ങനെ 1,13,600 രൂപ വരെയുള്ള ആനുകുല്യങ്ങൾ ഇതിലൂടെ നേടാം. 'ജോയ്ഫുൾ ജൂൺ' ഓഫറിലൂടെ ഹൈറൈഡർ, ഫോർച്യൂണർ, ഹൈലക്‌സ്, കാമ്രി എന്നീ വാഹനങ്ങളും അത്യാകർഷകമായ ആനുകുല്യങ്ങളോടെ സ്വന്തമാക്കാം. തിരഞ്ഞെടുത്ത മോഡലുകൾക്ക് ജൂൺ 30 വരെയാണ് ആനുകൂല്യങ്ങൾ.