വൈപ്പിൻ: ചെറായിയിൽ ഇന്നലെ വൈകിട്ട് മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. തിരക്കേറിയ ദേവസ്വംനട ജംഗ്ഷനിൽ വടക്ക് ഭാഗത്ത് വച്ച് ചെറായി സ്വദേശി ഷാജിക്ക് വൈകിട്ട് 6.30ഓടെയാണ് കടിയേറ്റത്. തുടർന്ന് തെക്കോട്ട് ഓടിയ പട്ടി തെക്കേപെട്രോൾ പമ്പിന് സമീപംവച്ച് മറ്റൊരാളെയും കടിച്ചു. ഗൗരീശ്വരത്ത് വച്ചാണ് മൂന്നാമത്തെ ആളെ കടിച്ചത്. പട്ടിയെ തല്ലിക്കൊന്നു.