ff

കൊച്ചി: കുവൈറ്റിൽ ദുരന്തത്തിന് ഇരയായവരുടെ കമ്പനിയായ എൻ.ബി.ടി.സി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം എവിടെയെന്ന് വ്യക്തതയില്ല. തിരുവല്ല സ്വദേശിയായ എബ്രഹാം ഗൾഫ് രാജ്യത്തുണ്ടാകുമെന്നാണ് നിഗമനം. ദുരന്തം സംബന്ധിച്ച് എൻ.ബി.ടിസി ഗ്രൂപ്പ് വിശദീകരണം പുറത്തിറക്കിയെങ്കിലും മാനേജിംഗ് ഡയറക്ടറെ സംബന്ധിച്ച പരാമർശങ്ങളില്ല. ദുരന്തസ്ഥലത്ത് അദ്ദേഹം എത്തിയതായും അറിവായിട്ടില്ല.