ഫോർട്ട്കൊച്ചി: സെന്റ് ജോൺ പാട്ടം ഫിഷർമെൻ കോളനിയിൽ ആറാട്ടുകുളങ്ങര വീട്ടിൽ ആഷ്ലി വർഗീസ്(30)നെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ഭീഷണിപ്പെടുത്തൽ, അടിപിടി, വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാൾ. മട്ടാഞ്ചേരി അസി. കമ്മിഷണർ കെ.ആർ. മനോജ്, ഫോർട്ട്കൊച്ചി പൊലിസ് ഇൻസ്പെക്ടർ കെ.ആർ. പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.