medical

കൊച്ചി: മെഡിക്കൽ ടൂറിസം ഫെസിലിറ്റേഴ്സ് ഫോറം ഒഫ് കേരള (കെ.എം.ടി.എഫ്.എഫ്)സംഘടിപ്പിച്ച 'മെഡിക്കൽ വാല്യൂ ട്രാവൽ മീറ്റ്" എറണാകുളം ഹോളിഡേ ഇൻ ഹോട്ടലിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) എം.ഡി എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ഒഫ് ഹെൽത്ത് കെയർ ആൻഡ് വെൽനെസ് പ്രമോഷൻ പ്രസിഡന്റ് ദിലിപ് കുമാർ ചോപ്ര, കെ.എം.ടി.എഫ്.എഫ് പ്രസിഡന്റ് ഡോ.കെ.എ. അബൂബക്കർ, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം.എം. ഹനീഷ്, ഫാ. ജോൺസൺ വാഴപ്പിള്ളി, എസ്.കെ അബ്ദുള്ള, ഫർഹാൻ യാസിൻ, ഡോ. ഹഫീസ് റഹ്മാൻ, പർവീൺ ഹഫീസ് തുടങ്ങിയവർ സംസാരിച്ചു.