 
നിയമം കർശനമാക്കി കൂത്താട്ടുകുളം നഗരസഭ
കൂത്താട്ടുകുളം:കൂത്താട്ടുകുളത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന സ്വകാര്യ, കെ.എസ്.ആർടിസി ബസുകൾ
നഗരം ചുറ്റി ആളുകളെ ഇറക്കി സ്റ്റാൻഡിൽ കയറണമെന്ന നിബന്ധന കർശനമാക്കി നഗരസഭയും പൊലീസും.ടൗൺ ചുറ്റാതെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ പരാതി നൽകാൻ നഗരസഭ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷൻ, പൊലീസ് ഇൻസ്പെക്ടർ എന്നിവരുടെ ഫോൺ നമ്പറുകൾ എഴുതിയ സ്റ്റിക്കറുകൾ ബസുകളിൽ പതിപ്പിക്കാനും തുടങ്ങി. പ്രചാരണം നഗരസഭ അദ്ധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷനായി.
നഗരസഭാ കൗൺസിലിൽ വിഷയം വന്നയുടനെ നഗരസഭ അദ്ധ്യക്ഷ വിജയ ശിവനും ഉപാദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസും പൊലീസുമായി ബന്ധപ്പെട്ടിരുന്നു. വൈകിട്ടു മുതൽ പൊലീസ് ഇക്കാര്യം പരിശോധിച്ച് ബസ് ഉടമസ്ഥർക്കും കെ.എസ്.ആർ.ടി.സിക്കും അറിയിപ്പ് നൽകി. തുടർന്ന് നടപടിയും തുടങ്ങി.