amazon

കൊച്ചി: ഇലക്ട്രോണിക് പേഴ്സണൽ കംപ്യൂട്ടർ ഉത്പന്നങ്ങളുടെയും ഓഫീസ് ഉത്പന്നങ്ങളുടെയും അതിവേഗം വളരുന്ന വിപണിയായി കൊച്ചി മാറിയതായി ആമസോൺ കണക്കുകൾ. ഒരു വർഷത്തിനുള്ളിൽ കൊച്ചിയിൽ ഈ ഉത്പന്നങ്ങൾ ആമസോണിലൂടെഓർഡർ ചെയ്തവരുടെ എണ്ണം ഇരട്ടിയായി. ക്യാമറ ഉപകരണങ്ങൾ, ആക്‌സസറികൾ, ടാബ്ലറ്റ്, ഡെസ്‌ക്ടോപ്പ് കംപ്യൂട്ടർ, പി സി ആക്‌സസറികൾ, ലാപ്‌ടോപ്, മോണിട്ടർ പോലെയുള്ള കൺസ്യൂമർ ഇലക്ട്രോണിക്‌സിന്റെയും വില്പന കഴിഞ്ഞ ഒരു വർഷത്തിൽ ഇരട്ടിയായി.