 
കൊച്ചി: ഫർണിച്ചർ മാനുഫാക്‌ചേഴ്‌സ് ആൻഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ എറണാകുളം സിറ്റി ഏരിയാകമ്മിറ്റിയും ഐ.എം.എ കൊച്ചി ബ്ലഡ്ബാങ്കും ചേർന്ന് ലോക രക്തദാനദിനത്തോടനുബന്ധിച്ച് കൊച്ചി ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. ഐ.എം.എ മുൻ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാനും ജില്ലാ ജോയിന്റ് സെക്രട്ടറി മെഹ്രു അൻവറും ചേർന്ന് ഉദ്ഘാടനം ചെയ്തു. അസോ. ഏരിയ വൈസ് പ്രസിഡന്റ് അൻവർ അദ്ധ്യക്ഷത വഹിച്ചു. ഡോ. രമ മേനോൻ,രാജീവ് മേനോൻ, ഉല്ലാസ് പി. വേലായുധൻ. മുഹമ്മദ് അനീഷ് എന്നിവർ സംസാരിച്ചു.