
കൊച്ചി: ഭക്ഷ്യ ബിസിനസ് മേഖലയിലെ പുതുമകൾ പരിചയപ്പെടുത്തുന്ന പ്രദർശനം കോയമ്പത്തൂരിലെ കോഡിസിയ ട്രേഡ് ഫെയർ കോംപ്ലക്‌സിൽ ജൂലായ് മൂന്നു മുതൽ അഞ്ചു വരെ നടക്കും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, കേരള സ്റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ, ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ (കെ.സി.എ), അപ്രൂവ്ഡ് ആൻഡ് ക്ലാസിഫൈഡ് ഹോട്ടൽസ് അസോസിയേഷൻ ഒഫ് കേരള എന്നിവ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സിനർജി എക്‌സ്‌പോഷേഴ്‌സ് ആൻഡ് ഇവന്റ്‌സ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ജി. ശശികുമാർ, ക്ലാസിഫൈഡ് ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റ് കെ.ജെ. ജോസഫ്, കേരള കാറ്ററേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. ജോൺസൺ, സെക്രട്ടറി ചാൾസ് ജോൺസൺ, ചെയർമാൻ പോളി പേരേപ്പാടൻ, ട്രഷറർ പി.പി. ബാബു എന്നിവർ പങ്കെടുത്തു.