fish

കൊച്ചി: ഭാരതീയ മത്സ്യപ്രവർത്തക സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഇന്നും നാളെയും എളമക്കര സരസ്വതി വിദ്യാനികേതനിൽ നടക്കും. 16ന് രാവിലെ 8.30ന് സീമാജാഗരൺ മഞ്ച് ദേശീയ രക്ഷാധികാരി എ. ഗോപാലകൃഷ്‌ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘം സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ് അദ്ധ്യക്ഷത വഹിക്കും. ആർ.എസ്.എസ് നേതാവ് പി.ആർ. ശശിധരൻ, പി. പീതാംബരൻ, ഡോ. സാന്ദ്ര തുടങ്ങിയവർ പ്രസംഗിക്കും. കടലോര, കായലോര മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് സംഘം പ്രസിഡന്റ് പി.പി ഉദയഘോഷ്, ജനറൽ സെക്രട്ടറി സി.ആർ. രാജൻ, ജനറൽ കൺവീനർ പി.എസ്. ഷമി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.