അങ്കമാലി :പീച്ചാനിക്കാട് സ്നേഹതീരം ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നെൽകൃഷി ചെയ്യുന്നതിന്റെ ഭാഗമായി വിത്തുവിതയ്ക്കുന്നതി​ന്റെ ഉദ്ഘാടനം മുൻ നഗരസഭ ചെയർമാൻ റെജി മാത്യു നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ജിന്റോ ജോർജ് അദ്ധ്യക്ഷത വഹി​ച്ചു. പാറക്കടവ് ഗ്രാമപഞ്ചായത്തംഗം പി.ആർ രാജേഷ്, പീച്ചാനിക്കാട് പാടശേഖരസമിതി പ്രസിഡന്റ് ജോർജ് ജേക്കബ്, ഹരിത റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബിജു മാത്യു, സെക്രട്ടറി എ.എസ്.ഹരിദാസ്, ക്ലബ് വനിതാ വിഭാഗം കൺവീനർ ബീന ജോസഫ്, ക്ലബ് സെക്രട്ടറി സി.വി.ജയേഷ്, ട്രഷറർ മനോജ് മാത്യു എന്നിവർ സംസാരി​ച്ചു.