വൈപ്പിൻ: പിഴല മൂലമ്പിള്ളി റോഡിന് വീതി കൂട്ടാൻ 5.48 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. അറിയിച്ചു. നിലവിലെ കോൺക്രീറ്റ് റോഡിന്റെ ഇരുവശവും വീതി കൂട്ടിയാണ് റോഡ് നിർമ്മാണം. നിലവിലെ കൾവെർട്ട് പാലമായി നിർമ്മിക്കേണ്ടതുണ്ട്. ജിഡയുടെ ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമ്മാണം. വീതി കൂട്ടുന്നതിനായി സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി ജനങ്ങൾ സഹകരിക്കണമെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ഒരുമിച്ചു നിന്നാൽ റോഡ് നിർമ്മാണ ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കാനാകുമെന്നും എം.എൽ.എ.പറഞ്ഞു.