വൈപ്പിൻ: വൈപ്പിൻ ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവി ഓഫീസിൽ അദ്ധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. ബയോഡാറ്റയും അനുബന്ധ രേഖകളും Vypeengc@gmail.comൽ മെയിൽ ചെയ്യണം. 21 ന് രാവിലെ 10.30ന് കോളേജിൽ അഭിമുഖം നടക്കും.
ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ ഹിസ്റ്ററി, കോമേഴ്‌സ്, ഹിന്ദി, കണക്ക് എന്നീ വിഷയങ്ങളിൽ ഗസ്‌റ്റ് അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി 20ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 8089142433.