അങ്കമാലി :ഹൃദയ സംബന്ധമായ ആശങ്കകൾ പങ്കുവയ്ക്കാനും ഹൃദയാരോഗ്യസ്ഥിതി വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധിക്കാനും വേണ്ടി 'ഹൃദയത്തിലുള്ളത് പറയാം' എന്ന പേരിൽ നാലുമാസം നീണ്ടുനി​ൽക്കുന്ന പദ്ധതി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ നടപ്പി​ലാക്കും.

ഹൃദയ സംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ലഭ്യമാകുന്ന വിദഗ്ധ ചികിത്സ എല്ലാവരിലേക്കും എത്തിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.

തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ ക്യാമ്പ് നടത്തും. ആശുപത്രിയുടെ 15 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് കാർഡിയാക് മെഡിക്കൽ എമർജൻസി ഘട്ടങ്ങളിൽ സൗജന്യ ആംബുലൻസ് സേവനം നൽകും. ആംബുലൻസ് സേവനങ്ങൾക്കായി 1066 എന്ന നമ്പരിൽ ബന്ധപ്പെടാം. ഡോക്ടർ കൺസൾട്ടേഷനിൽ 25 ശതമാനം കിഴിവ്, ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യ ഇലക്ട്രോ കാർഡിയോഗ്രം, ആഞ്ചിയോപ്ലാസ്റ്റി, ആഞ്ചിയോഗ്രാം എന്നിവയ്ക്ക് പ്രത്യേക പാക്കേജ്, ഇൻഷ്വറൻസ്, മെഡിസെപ് സേവനങ്ങൾ തുടങ്ങിയവയും ലഭ്യമാകും. ബുക്കിങ്ങിനായി ഫോൺ​:+91 8137974649.