പറവൂർ: പറവൂർ വിദ്യാഭ്യാസ ഉപജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറിയായി നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ കായിക അദ്ധ്യാപകൻ ടി.ആർ.ബിന്നിയെ തിരഞ്ഞെടുത്തു. അന്തർദ്ദേശിയ വോളിബാൾ ഫെഡറേഷന്റെ ലെവൽ വൺ പരിശീലകനും സംസ്ഥാന വോളിബാൾ അസോസിയേഷന്റെ ജോയിന്റ് സെക്രറിയുമാണ്. കമ്മിറ്റി അംഗങ്ങളായി അജി എം. വർഗീസ്, എം. മറിയം, നീതു മോഹൻദാസ്, ടി.വി. ദുപേഷ്‌കുമാർ, എസ്. ബിജു, കെ.എസ്. ദിനിൽകുമാർ, കെ. ബിനോയ്, എസ്. ജേക്കബ്, ജിബിൻ ജോർജ് എന്നിവരെയും തിരഞ്ഞെടുത്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.എച്ച്. രഘു അദ്ധ്യക്ഷത വഹിച്ചു.