തൃപ്പൂണിത്തുറ: നിയോജകമണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു (സ്റ്റേറ്റ്, സി.ബി.എസ്.എ, ഐ.സി.എസ്.ഇ) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എവൺ, എപ്ലസ് നേടിയവരേയും പ്ലസ് ടു (സ്റ്റേറ്റ്) പരീക്ഷകളിൽ മുഴുവൻമാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്‌സ് വിഷയങ്ങളിൽ 100ശതമാനം മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ഇന്ന് അനുമോദിക്കും. കെ. ബാബു എം.എൽ.എ - സൈലം ലേണിംഗ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മൊത്തം 2 ലക്ഷംരൂപയുടെ സ്കോളർഷിപ്പ് നൽകും. വൈകിട്ട് 3.30ന് ലായം കൂത്തമ്പലത്തിൽ നടത്തുന്ന ചടങ്ങിൽ കെ.ബാബു എം.എൽ.എ പുരസ്കാരങ്ങൾ നൽകും.