bjp-paravur
പറവൂർ നഗരസഭ ഓഫീസിന് മുന്നിൽ ബി.ജെ.പി നടത്തിയ പ്രതിഷേധ ധർണ മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പൊട്ടിപ്പൊളിഞ്ഞ കോടതി മൈതാനം സഞ്ചാരയോഗ്യമാക്കുക, നഗരസഭയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി പറവൂർ മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്തു. വി.എസ്. ഉണ്ണികൃഷ്ണ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. രാജു മാടവന, സോമൻ ആലപ്പാട്ട്, അ‌‌ഡ്വ. ജോയ് കളത്തുങ്കൽ, ജോൺ പോൾ, പി.കെ. രവീന്ദ്രൻ, കെ.ആർ. സുധീർ തുടങ്ങിയവർ സംസാരിച്ചു.