 
പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതി യുവജന, വനിതാ ഗ്രുപ്പുകൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. തൊഴിലിനോടൊപ്പം കലയേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് വനിതാ ഗ്രൂപ്പുകൾക്കും ഒരു പുരുഷ ഗ്രൂപ്പിനുമായി 22 പേർക്ക് നാല് ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എസ് സനീഷ് അദ്ധ്യക്ഷത വഹിച്ചു. ബാബു തമ്പുരാട്ടി, ഗാന അനൂപ്, ബബിത ദിലീപ്, സി.എം. രാജഗോപാൽ, പി.വി. മണി, സെക്രട്ടറി പി.വി. പ്രതീക്ഷ എന്നിവർ സംസാരിച്ചു.