മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മൂവാറ്റുപുഴ നോർത്ത് യൂണിറ്റിന്റെ 2024-25 വർഷത്തെ മെമ്പർഷിപ്പ് വിതരണ കൺവെൻഷൻ കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി സി.കെ ഗിരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ആർ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഫ്രാൻസിസ് മാനുവൽ,ജില്ല കമ്മിറ്റിയംഗം സാജു കെ.ചാക്കോ, ബ്ലോക്ക് പ്രസിഡന്റ് പി .വി സുബ്രഹ്മണ്യൻ ആചാരി, പി.കെ പാത്തുമ്മ, എൻ. ശ്രീദേവിടീച്ചർ, സെക്രട്ടറി ടി.എം സജീവ്, വി .മുരളീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിച്ച പി.പി. അസ്മാ ബീവി, കെ.എസ്. അജിതകുമാരി, ആനിയമ്മ തോമസ്,കെ.എൽ. ജോസ്,രാജൻ, എം.എം അലിയാർ എന്നിവർ സംഘടനയിൽ അംഗത്വം സ്വീകരിച്ച് സംസാരിച്ചു.