ആലുവ: ചൂണ്ടി ഭാരതമാത നിയമ കലാലയത്തിൽ ലോക രക്തദാന ദിന ആഘോഷത്തിന്റെ ഭാഗമായി കൂടുതൽ തവണ രക്തദാനം നടത്തിയവരെ ആദരിച്ചു. 'രക്തദാനത്തിന്റെ ഇരുപതു വർഷങ്ങൾ' എന്ന യു.എൻ സന്ദേശത്തെ അടിസ്ഥാനപ്പെടുത്തി കോളേജ് ബ്ലഡ് ഡോണേർസ് ക്ലബ്ബ്, എൻ.സി.സി, എൻ.എസ്.എസ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ റവ.ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ റൈജ അമീർ, വിനീത് കുമാർ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സെലിൻ എബ്രഹാം, ബ്ളഡ് സേഫ്ടി ജില്ലാ നോഡൽ ഓഫീസർ ഡോ. മീനാബീവി, ബ്ളഡ് ബാങ്ക് സെക്രട്ടറി ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 50 ഓളം വിദ്യാർത്ഥികളും അദ്ധ്യാപകരും രക്തം നൽകി.