pressclub
മൂവാറ്റുപുഴ പ്രസ് ക്ലബ്ബിൽ നടന്ന പ്രതിഭ സംഗമം

മൂവാറ്റുപുഴ: പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭ സംഗമത്തിൽ മികച്ച വിജയം കൈവരിച്ച മൂവാറ്റുപുഴ പ്രസ് ക്ലബ് അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. മൂവാറ്റുപുഴ പ്രസ് ക്ലബ് ഹാളിൽ നടന്ന പ്രതിഭാ സംഗമം നഗരസഭാ ചെയർമാന പി.പി എൽദോസ് ഉദ്ഘാടനം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ഷഹല അബ്ബാസ്, ബിഎഡ് നാച്ചുറല്‍ സയന്‍സില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മരിയ എല്‍ദോസ്, ബികോമിന് ഉന്നത വിജയം നേടിയ ഷഫ്ന റസാക്ക്, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ അമാൻ ഗാന്ധി അൻസാരി, ഐ.സി.എസ്.ഇ പരീക്ഷയിൽ മികച്ച മാർക്ക് കരസ്ഥമാക്കിയ ഹരിഹരൻ പി.ആർ, എസ്.എസ്.എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആമിന അൻസാരി, യു.എസ്.എസ് സ്‌കോളർഷിപ്പ് സ്വന്തമാക്കിയ ഹസനിയ ഫാറൂഖ് എന്നിവർക്ക് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ അവാർഡുകൾ നൽകി ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് പി.ജി ബിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസ് ക്ലബ് സെക്രട്ടറി അനൂപ് പി.എസ്, ട്രഷറർ സി.കെ ഉണ്ണി, പി.എസ് രാജേഷ്, കെ.പി റസാക്ക്, ഷെഫീഖ് മുഹമ്മദ്, സി.എം ഷാജി, കെ.എം ഫൈസൽ, വൈ അൻസാരി, ഇ.കെ അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു.