 
മരട്: അദ്ധ്യയന വർഷാരംഭത്തിലെ സാമ്പത്തിക ഞെരുക്കത്തിന് ആശ്വാസമേകി മരട് സഹകരണബാങ്കിൽ പലിശരഹിത വിദ്യാഭ്യാസ വായ്പാവിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം കെ.ബാബു എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.പി. ആന്റണി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.ഡി. ശരത്ചന്ദ്രൻ, സെക്രട്ടറി എം.എ. ഹാമിൽടൺ, ഭരണസമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.
അംഗങ്ങളായ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. ഒരു കുടുംബത്തിന് പരമാവധി 35,000രൂപവരെ വായ്പ ലഭിക്കും. 10 പ്രതിമാസ തവണകളായി തിരിച്ചടയ്ക്കണം.