
നെടുമ്പാശേരി: ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, സിയാൽ എം.ഡി എസ്. സുഹാസ്, വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, എം.ഒ. ജോൺ, ടി.വി. പ്രദീഷ്, കുരുവിള മാത്യൂസ്, എം.എൻ. ഗിരി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ, ഡി.ഐ.ജി പുട്ടവിമലാദിത്യ, ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗാർഡ് ഓഫ് ഓണർ. കർണാടക സ്വദേശിയുടെ മൃതദേഹം വിമാനത്താവളത്തിലെ ഫ്രീസറിൽ സൂക്ഷിച്ച ശേഷം രാത്രി എട്ട് മണിക്കാണ് വിമാനമാർഗം ബംഗളൂരിലേക്ക് കൊണ്ടുപോയത്.