y
എസ്.എൻ.ഡി.പി. യോഗം മരട് തുരുത്തി ശാഖയുടെ കുടുംബസംഗമം പ്രസിഡന്റ് ടി.പി.ലെനിൻ ഉദ്ഘാടനം ചെയ്യുന്നു

മരട്: എസ്.എൻ.ഡി.പി യോഗം മരട് തുരുത്തി ശാഖയുടെ കുടുംബസംഗമം ശാഖ പ്രസിഡന്റ് ടി.പി. ലെനിൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേൽശാന്തി പ്രമോദ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.കെ. വേണു, ടി.വി. സഹദേവൻ, ടി.എൽ. നിഷ, കെ.എസ്. നിവേദിത, ശാഖ സെക്രട്ടറി കെ.പി. സുധീഷ്, ടി.ജി. പ്രശാന്ത് എന്നിവർ സംസാരിച്ചു.