
കൊച്ചി: സഹകരണ നിയമ ഭേദഗതി സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. ഭേദഗതിയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് നാല് പ്രാഥമിക ബാങ്ക് ഭരണസമിതി പ്രസിഡന്റുമാർ സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശദ വാദത്തിനായി 25ലേക്ക് മാറ്റി. സർക്കാരിനോടും സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷനോടും എതിർസത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശിച്ചു.