പെരുമ്പാവൂർ: ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, ഐ.എം.എ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും അർഹരായവർക്ക് സൗജന്യ ശാസ്ത്രക്രിയയും നടത്തി. കർത്തേടം സർവീസ് സഹകരണ ബാങ്ക്, പെട്രോനെറ്റ് എൽ.എൻ.ജി, മഹാവീർ ഇന്റർനാഷണൽ, വൈപ്പിൻ സർവീസ് പെൻഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പെരുമ്പാവൂർ ജയ് ഭാരത് കോളേജ്, മാജിക് എൻ.ജി.ഒ എന്നിവരുടെ സഹകരണത്തോടെയായിരുന്നു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വൈപ്പിൻ കർത്തേടത്ത് നടന്ന് ക്യാമ്പിന്റെ ഉദ്ഘാടനം എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജും നൂട്രീഷൻകിറ്റിന്റെ വിതരണം പെട്രോനെറ്റ് ജനറൽ മാനേജർ സഞ്ജയ് സിംഗും നടത്തി. കർത്തേടം ബാങ്ക് പ്രസിഡന്റ് കെ.എൽ. ദിലീപ്കുമാർ അദ്ധ്യക്ഷനായി. എൽ.എൻ.ജി ചീഫ് മാനേജർ ആശിഷ് ഗുപ്ത, വൈപ്പിൻ പെൻഷൻ സെക്രട്ടറി കെ.എം. സാബു, ഡോ. പ്രവീൺ ജി. പൈ, ഡോ. ഷാരോൺ, ഡോ. ദീപ്തിരാജ്, മേരി റൈസൽ, റസിയ ജമാൽ, റോയി കാരിക്കശ്ശേരി എന്നിവർ സംസാരിച്ചു.