advo

കൊച്ചി: ഭാരതീയ അഭിഭാഷകപരിഷത്തിന്റെ 2024 - 2025 വർഷത്തെ സംസ്ഥാനതല അംഗത്വവിതരണ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ജസ്റ്റിസ് പി. എൻ. രവീന്ദ്രൻ നിർവഹിച്ചു. ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബി. അശോകിൽ നിന്ന് ജസ്റ്റിസ് പി. എൻ. രവീന്ദ്രൻ അംഗത്വം സ്വീകരിച്ചു. ഹൈക്കോടതി സീനിയർ അഭിഭാഷകൻ കെ. രാമകുമാറും അംഗത്വം സ്വീകരിച്ചു. അഭിഭാഷകപരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. എം. രാജേന്ദ്രകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധിവക്തപരിഷത്ത് ദേശീയ ഉപാധ്യക്ഷൻ അഡ്വ. ആർ. രാജേന്ദ്രൻ, അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് എം.എൻ മന്മഥൻ, അഭിഭാഷക പരിഷത്ത് ഹൈക്കോർട്ട് യൂണിറ്റ് പ്രസിഡന്റ് അഡ്വ. ഐ. ഷീലാദേവി തുടങ്ങിയവർ പങ്കെടുത്തു.