
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയെക്കുറിച്ച് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ധീവരസഭ എറണാകുളം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഫിഷറീസ് ഡയറക്ടർ സർക്കാരിന് നൽകിയ റിപ്പോർട്ട് പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് 13.55 കോടി രൂപ നഷ്ടപരിഹാരം നൽകണം. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്നും പറഞ്ഞു. പണ്ഡിറ്റ് കറുപ്പൻ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.വി. സാബു അദ്ധ്യക്ഷനായി. സംസ്ഥാന നേതാക്കളായ കെ. കെ. തമ്പി, പി.എം. സുഗതൻ, ആർ. ശിവജി, പി. എസ്. ഷമി, ശാന്തി മുരളി, കെ. കെ. കാർത്തികേയൻ, ടി. കെ. സോമനാഥൻ, എ.കെ. സരസൻ, പി .എസ് .ഷൈജു, എം. കെ. മോഹനൻ, ജില്ലാ സെക്രട്ടറി എ.വി. ഷാജി, ട്രഷറർ സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.