klcy
വടയമ്പാടിയിലെ നിർമാണം പൂർത്തിയായ ശ്മശാനം

കോലഞ്ചേരി: മൂന്ന് പതിറ്റാണ്ടിനപ്പുറം നിർമ്മാണം തുടങ്ങിയ പൂതൃക്ക പഞ്ചായത്ത് പൊതുശ്മശാനം ഒടുവിൽ യാഥാർത്ഥ്യമാകുന്നു. അടുത്ത മാസം ശ്മശാനം നാടിന് സമർപ്പിക്കും. മൂന്നു പതി​റ്റാണ്ടായി മുടങ്ങി കിടന്ന പൂതൃക്ക വടയമ്പാടിയിലെ ശ്മശാനം നിരവധി പ്രതിസന്ധി ഘട്ടങ്ങൾ മറികടന്നാണ് തുറക്കാനൊരുങ്ങുന്നത്. ഇലക്ട്രിക്, ഗ്യാസ് സംവിധാനങ്ങളിൽ പ്രവർത്തിക്കും വിധമാണ് ശ്മശാനം സജ്ജമാക്കിയിരിക്കുന്നത്. തിരുവാണിയൂർ പഞ്ചായത്തിലും ഇരുമ്പനത്തും കാക്കനാടും മാത്രമാണ് സമീപ മേഖലകളിൽ ശ്മശാനമുള്ളത്. വടയമ്പാടിയിൽ ശ്മശാനം വരുന്നതോടെ സമീപ പഞ്ചായത്തുകളായ പൂതൃക്ക, ഐക്കരനാട്, കുന്നത്തുനാട്, കിഴക്കമ്പലം, പുത്തൻകുരിശ്, മഴുവന്നൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകും. പഞ്ചായത്ത് പരിധിക്കുള്ളിലുള്ളവ‌ർക്ക് കുറഞ്ഞ നിരക്കും മറ്റുള്ളവർക്ക് കൂടിയ നിരക്കുമാകും ഈടാക്കുക. 1983ൽ പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.എം. പൈലിപ്പിള്ളയാണ് പഞ്ചായത്തിൽ പൊതുശ്മശാനം നിർമ്മിക്കുന്നതിനായി 30 സെന്റ് സ്ഥലം കണ്ടെത്തിയത്. അന്ന് ചു​റ്റുമതിൽ കെട്ടി ഗേ​റ്റും സ്ഥാപിച്ചിരുന്നു.

2005ൽ കെ. ചന്ദ്രൻ പിള്ള എം.പി ശ്മശാന നിർമ്മാണത്തിന് 28.6 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, അന്ന് നിർമ്മാണം തുടങ്ങാനായില്ല. നിലവിൽ കേസുകളെല്ലാം തീർന്ന് തടസങ്ങളൊന്നുമില്ലാതെയാണ് പഞ്ചായത്ത് മുൻ ഭരണ സമിതി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ വിധി വന്നതിനെ തുടർന്ന് കളക്ടർ ലൈസൻസ് നൽകുകയായിരുന്നു.

50 ലക്ഷം ബി.പി സി.എൽ അനുവദിച്ചു

ബാക്കി തുക പഞ്ചായത്ത് ഫണ്ടിൽ നിന്ന്

ശ്മശാന നിർമ്മാണം തടസപ്പെട്ടത് സമീപത്തെ റിയൽ എസ്‌​റ്റേ​റ്റ് മാഫിയകൾ തുരങ്കം വച്ചതോടെ പദ്ധതി മുടക്കിയത് സമീപവാസികളെ ക്വാറി, എസ്റ്റേറ്റ് മാഫിയ സമര രംഗത്തിറക്കിയതോടെ സമരം മലിനീകരണ പ്രശ്നമുയർത്തി സമരത്തിന്റെ യഥാർത്ഥ കാരണം വൻ വിലയ്ക്ക് വാങ്ങിയ സമീപ പ്രദേശങ്ങളിലെ സ്ഥലങ്ങൾ ശ്മശാനം വന്നാൽ കൈമാറ്റം നടത്താനാകില്ലെന്ന എസ്റ്റേറ്റ് മാഫിയയുടെ ഭീതി എസ്റ്റേറ്റ് മാഫിയ കേസ് നടത്തിയത് മാർത്തോമ സഭയുടെ ശ്മശാനം സമീപത്തുണ്ടെന്ന വസ്തുത മറച്ചുവച്ച് മൂന്ന് വർഷങ്ങൾക്ക് മുമ്പ് കോടതി വിധി പഞ്ചായത്തിന് അനുകൂലമായതോടെ നിർമ്മാണം ആരംഭിച്ചു